നെടുങ്കണ്ടം : പാമ്പാടുംപാറ പഞ്ചായത്ത് സാക്ഷരതാ സമിതിയുടെയും അന്യാർതൊളു വിദ്യാകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ 'വിജയോത്സവ്' സംഘടിപ്പിച്ചു.

ഹയർസെക്കൻഡറി രണ്ടാം വർഷ തുല്യതാ പരീക്ഷയിൽ വിജയിച്ച പഠിതാക്കൾക്ക് വേണ്ടിയാണ് പരിപാടി നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് എസ്.മോഹനൻ ഉദ്ഘാടനം ചെയ്തു. ഷൈനി ജോസ്, ബിൻസിമോൾ കെ.വി., ധനലക്ഷ്മി ആർ., പ്രസീമ സി.എസ്. എന്നിവരെ പൊന്നാട അണിയിച്ച് അനുമോദിച്ചു.

വൈസ് പ്രസിഡന്റ് വിജി അനിൽകുമാർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി.എസ്.യശോധരൻ, സി.വി.ആനന്ദ്, സരിത രാജേഷ്, സെക്രട്ടറി വി.സുരേഷ്, ജെ.ഉദയകുമാർ തുടങ്ങിയവർ പങ്കെടുത്തു.