ആലക്കോട് : വയനക്കാവ് പാലത്തിൽ മദ്യപാനികളുടെയും സമൂഹവിരുദ്ധരുടെയും ശല്യമെന്ന് നാട്ടുകാർ. രണ്ടര അടി വീതിയുള്ള പാലത്തിൽ കൂട്ടമായെത്തുന്ന യുവാക്കൾ കയറിയിരുന്ന് സമയം ചെലവഴിക്കുകയാണെന്നാണ് പ്രധാന പരാതി.

ഇതുവഴി സ്ത്രീകൾക്കും കുട്ടികൾക്കും സ്വാതന്ത്രമായി യാത്ര ചെയ്യാൻ സാധിക്കാത്ത സാഹചര്യവുമാണ്. ഇത് ചോദ്യംചെയ്താൽ ഇവർ മോശമായി പ്രതികരിക്കും.