തൊടുപുഴ : നഗരസഭയും മർച്ചന്റ് യൂത്ത് വിങ്ങും ചേർന്ന് 72-ാമത് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിക്കും. ചൊവ്വാഴ്ച രാവിലെ 10-ന് ആരംഭിക്കുന്ന വർണാഭമായ റിപ്പബ്ലിക്ദിന റാലി പി.ജെ.ജോസഫ് എം.എൽ.എ. ഫ്ലാഗോഫ് ചെയ്യും. ഗാന്ധി സ്‌ക്വയറിൽനിന്ന് ആരംഭിക്കുന്ന റാലി മർച്ചന്റ് ട്രസ്റ്റ് ഹാളിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്യും.
കുഞ്ചിത്തണ്ണി : ശ്രീനാരായണ പബ്ലിക് വായനശാലയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ ഒൻപതുമണിമുതൽ റിപ്പബ്ലിക് ദിനാഘോഷവും പത്രപ്രദർശനവും നടക്കും. വായനശാലാ പ്രസിഡൻറ് ടി.ആർ.വിജയൻ ഉദ്ഘാടനവും താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം അഭിലാഷ് മുഖ്യപ്രഭാഷണവും നടത്തുമെന്ന് സെക്രട്ടറി വി.ബി.ഷൈലജൻ അറിയിച്ചു.