രാജാക്കാട് : കുഞ്ചിത്തണ്ണി-രാജാക്കാട് റോഡിൽ മുല്ലക്കാനം കളീക്കൽപടി വളവിനുസമീപം റോഡിൽ ഒഴുകിയെത്തിയ ചെളിയും മണലും റോഡിൽ നിറഞ്ഞ് റോഡ് ചെളിക്കുഴിയായി മാറി.

കനത്തമഴയിൽ ഒഴുകിയെത്തിയ മണൽ കോരി മാറ്റാത്തതിനാൽ റോഡിലെ ടാറിങ്ങിന്റെ മുകളിൽ ചെറുമണൽ കൂമ്പാരങ്ങൾ രൂപപ്പെട്ട് ഇരുചക്രവാഹനങ്ങൾ അടക്കമുള്ള വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. അടിയന്തരമായി റോഡിലെ മണൽ മാറ്റുകയും റോഡിലെ കുഴിനികത്തി ഗതാഗതയോഗ്യമാക്കാൻ പൊതുമരാമത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്ന്‌ യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെട്ടു.