മൂലമറ്റം : തൊടുപുഴ-പുളിയന്മല റോഡിൽ കലുങ്കുകളും റോഡും പെരുമഴയിൽ തകർന്നത് അപകടഭീഷണി ഉയർത്തുന്നു. അശോക കവലയ്ക്ക് മുകളിൽ0 ഉള്ള ഹോട്ടലിന് സമീപത്തുള്ള കലുങ്കും മൈലാടിയിൽ റോഡിന്റെ സംരക്ഷണഭിത്തിയും തകർന്നിട്ട് ഒരുമാസമായി.

കലുങ്കിന്റെ അടിവശം തകർന്നതോടെ വെള്ളം ഒഴുകിപ്പോകുന്നില്ല. ഇതോടെ റോഡിലേക്ക് വെള്ളംകയറി ഒഴുകുകയാണ്. അതിശക്തമായ വെള്ളമൊഴുക്കിൽ റോഡിനും നാശമുണ്ടാവുകയാണ്. മൈലാടിയിൽ വളവുകൂടിയായതുകൊണ്ട് ഏതുസമയത്തും ഇവിടെ അപകടമുണ്ടാകാനും സാധ്യതയേറെയാണ്. ജില്ലാ ആസ്ഥാനത്തേക്ക് പോകുന്ന റോഡായതുകൊണ്ട് ഏത് സമത്തും വണ്ടികളുടെ തിരക്കാണ്.