കട്ടപ്പന : സ്‌പൈസസ് ബോർഡും കേരള കാർഷിക സർവകലാശാലയും ചേർന്ന് ‘ജൈവകൃഷിയും സർട്ടിഫിക്കേഷനും’ എന്ന വിഷയത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു. പുറ്റടി സ്‌പൈസസ് പാർക്കിൽ നടന്ന പരിശീലനം സ്‌പൈസസ് ബോർഡ് ഡെവലപ്‌മെന്റ് ഡയറക്ടർ ബി.വെങ്കടേശൻ വെർച്ച്വലായി ഉദ്ഘാടനം ചെയ്തു. ജൈവകൃഷി, സർട്ടിഫിക്കേഷൻ നടപടികൾ എന്നിവയിൽ വിദഗ്ദ്ധർ ക്ലാസുകൾ നയിച്ചു.