കോട്ടയം : ശാരീരികവൈകല്യമുള്ളവർക്ക് പത്തനംതിട്ട മുനിസിപ്പൽ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച രാവിലെ 10-ന് ‘കേരള സ്റ്റേറ്റ് ഫിസിക്കലി ചലഞ്ച്ഡ് ടി-20’ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിനുള്ള പത്തനംതിട്ട ജില്ലാ ടീമിന്റെ സെലക്ഷൻ ട്രയൽ നടത്തും. 40 ശതമാനമോ അതിൽ കൂടുതലോ അസ്ഥിവൈകല്യമുള്ളവർക്ക് പങ്കെടുക്കാം.

പ്രായപരിധിയില്ല. കോട്ടയം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലുള്ളവർക്ക് പത്തനംതിട്ട ജില്ലയുടെ സെലക്ഷൻ ട്രയലിൽ പങ്കെടുക്കാം. സ്റ്റേറ്റ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് ഒക്ടോബറിൽ നടക്കുന്ന നാഷണൽ പാരാ മാസ്റ്റേഴ്‌സ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിലേക്കും സൗത്ത് സോൺ ക്രിക്കറ്റ് മത്സരത്തിനുള്ള കേരള സ്റ്റേറ്റ് ടീമിലേക്കും സെലക്ഷൻ ലഭിക്കും.

അപേക്ഷാഫോമിനും കൂടുതൽ വിവരങ്ങൾക്കും https://pcasak.weebly.com. ഫോൺ: 9809921065.