വാത്തിക്കുടി : സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന പഞ്ചായത്തുകളിൽ രണ്ടാം സ്ഥാനത്താണ് വാത്തിക്കുടി.
കൃഷിയും പാൽ ഉത്പാദനത്തിലും വൻ നേട്ടം കൈവരിച്ച പഞ്ചായത്ത് വികസനപ്രവർത്തനനേട്ടത്തിലും മറ്റ് സ്‌പെഷ്യൽ ഗ്രേഡ് പഞ്ചായത്തിനേക്കാൾ മുന്നിലാണ്.
എന്നാൽ, പഞ്ചായത്തിൽ മുൻ കാലങ്ങളിൽ ആരംഭിച്ചിട്ടുള്ള പല പദ്ധതികളും പൂർത്തിയാക്കണമെന്നാണ് ജനങ്ങളുടെ പ്രധാന ആവശ്യം.
18 സീറ്റുകളാണ് പഞ്ചായത്തിലുള്ളത്.
2015-ലെ തിരഞ്ഞെടുപ്പിൽ ഇടത്-വലത് കക്ഷികൾക്ക് തുല്യസീറ്റുകൾ ജനങ്ങൾ നൽകി. വോട്ടെടുപ്പിലൂടെ എൽ.ഡി.എഫ്. ഭരണത്തിലേറി.
കേരള കോൺഗ്രസ് എമ്മിന് നിർണായ സ്വാധീനം ഉണ്ടായിട്ടും 2015-ലെ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ.