കട്ടപ്പന : ഭാരതീയ മസ്ദൂർ സംഘത്തിന്റെ സ്ഥാപകദിനാചരണം ജില്ലാ സെക്രട്ടറി എസ്.ജി.മഹേഷ് ഉദ്ഘാടനംചെയ്തു. നിർമാണത്തൊഴിലാളി യൂണിറ്റ് കുടുംബസംഗമം നടത്തി. പത്താംക്ലാസ് പരീക്ഷയിൽ എ പ്ലസ് ലഭിച്ച കുട്ടികളെ അനുമോദിച്ചു. കട്ടപ്പന ടൗണും പരിസരവും ശുചീകരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് വി.എൻ.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മേഖലാ സെക്രട്ടറി കെ.സി.സിനിഷ്‌കുമാർ, മേഖലാ പ്രസിഡന്റ് പി.പി.ഷാജി, സതീഷ്‌കുമാർ എന്നിവർ നേതൃത്വം നൽകി.