രാജാക്കാട് : കുഭപ്പാറയിൽ കനത്തകാറ്റിൽ മരംവീണ് വീട്ടമ്മ മരിച്ചു. രാജകുമാരി കുംഭപ്പാറ സ്വദേശി മനോഹരന്റ ഭാര്യ പുഷ്പ (48)യാണ് മരിച്ചത്.

വ്യാഴാഴ്ച ഉച്ചയോടെ വീടിന് സമീപമുള്ള സ്വന്തം കൃഷിയിടത്തിൽ വളമിടാൻ പോയപ്പോഴാണ് സംഭവം. വൈകുന്നേരമായിട്ടും പുഷ്പ തിരിച്ചെത്തിയില്ല. സമീപത്തെ ബന്ധുവീടുകളിൽ പോയതാണെന്ന് കരുതി വീട്ടുകാർ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. രാത്രി എട്ടിനാണ് കൃഷിയിടത്തിൽ മൃതദേഹം കണ്ടത്. വൻമരം ഒടിഞ്ഞ് പുഷ്പയുടെ ദേഹത്ത് വീണനിലയിലായിരുന്നു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മക്കൾ: ശാന്തകുമാർ, പരേതനായ രാജേഷ്.