തൊടുപുഴ : ജില്ലാ പോലീസ് സഹകരണസംഘത്തിന്റെയും പോലീസ് സംഘടനകളുടെയും നേതൃത്വത്തിൽ പ്രകൃതിദുരന്തമുണ്ടായ കൂട്ടിക്കൽ, കൊക്കയാർ, പെരുവന്താനം, മുണ്ടക്കയം മേഖലകളിൽ താമസിക്കുന്ന ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുടെ വീടുകൾ സന്ദർശിച്ച് ധനസഹായവും വസ്ത്രങ്ങളും കൈമാറി.

ഹനീഷ് പി.എച്ച്, പ്രിയ, ബിനിൽ, പ്രശാന്ത്, ഷിറാസ് എന്നിവരുടെ വീടുകൾ സന്ദർശിച്ചു.

പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ, കെ.എസ്. ഔസേപ്പ്, ജില്ലാ സെക്രട്ടറി പി.കെ.ബൈജു, ജില്ലാ പോലീസ് സഹകരണസംഘം പ്രസിഡന്റ് ജോസഫ് കുര്യൻ, സെക്രട്ടറി എച്ച്. സനൽകുമാർ, പോലീസ് അസോസിയേഷൻ സംസ്ഥാന നിർവാഹകസമിതിയംഗം സനൽ ചക്രപാണി, അബ്ദുൽ മജീദ്, പി.എം.ബിജു, മുരുകേശൻ എന്നിവർ നേതൃത്വം നൽകി.