ഉടുമ്പന്നൂർ : ഭാരതീയ പ്രകൃതികൃഷി പദ്ധതിപ്രകാരം നടപ്പാക്കുന്ന സുഭിക്ഷം-സുരക്ഷിതം പദ്ധതിയുടെ ഭാഗമായുള്ള ഒറ്റഞാർ നെൽക്കൃഷിക്ക് തുടക്കമായി. ഇടമറുക് പാടശേഖരത്തിൽ കരയിൽ ശിവദാസന്‍റെ ഉടമസ്ഥയിലുള്ള പാടത്താണ് കൃഷിയിറക്കിയത്.

പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ അധ്യക്ഷയായി. കൃഷി ഓഫീസർ ജെയ്സി മോൾ കെ.ജെ., വാർഡ് മെമ്പർ ആതിര രാമചന്ദ്രൻ, കാർഷിക വികസന സമിതിയംഗം ജോണി മുതലക്കുഴി തുടങ്ങിയവർ പ്രസംഗിച്ചു.