വണ്ടമറ്റം : ഞറുക്കുറ്റിക്കും വണ്ടമറ്റത്തിനും ഇടയിൽ റോഡിന്റെ അരികിടിഞ്ഞു. കണ്ണൊന്നുചിമ്മിയാൽ അപകടമുണ്ടാകാം. തൊടുപുഴ-വണ്ണപ്പുറം പാതയിലെ വണ്ടമറ്റം-ഞറുക്കുറ്റി ബൈപാസ് റോഡിലാണ് അപകടം പതിയിരിക്കുന്നത്.

നാളുകൾക്ക് മുൻപ് കേബിളിടാൻ ഇവിടെ കുഴിയെടുത്തിരുന്നു.

പിന്നീട് ഇതു മൂടിയെങ്കിലും മണ്ണ് ഉറച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ലോറിക്ക് അരിക് നൽകുന്നതിനിടെ ഒരു പിക്കപ്പ് വാൻ ഈ ഭാഗത്ത് താഴ്ന്നു. ഇങ്ങനെയാണ് റോഡിന്റെ അരിക് ഇടിഞ്ഞത്.

ബി.എം.സി. നിലവാരത്തിൽ പണിത റോഡാണ് ഇത്. നല്ല റോഡായതിനാൽ വാഹനങ്ങൾ അത്യാവശ്യം വേഗത്തിലാണ് വരുന്നത്. ശ്രദ്ധിച്ചില്ലെങ്കിൽ അപകടമുണ്ടാകാൻ സാധ്യതയുണ്ട്.