മറയൂർ : എസ്.എസ്.എൽ.സി.പരീക്ഷയിൽ മികച്ച വിജയം നേടിയ ചിന്നാർ വനത്തിനുള്ളിലെ ആലാംപ്പെട്ടി ഗോത്രവർഗ കോളനിയിലെ ദിവ്യയ്ക്ക് സ്മാർട്ട് ഫോൺ സമ്മാനിച്ച് മറയൂർ എസ്.എഫ്.ഐ.ഏരിയ കമ്മിറ്റി.

എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ ചിന്നാർ വന്യജീവി സങ്കേതത്തിലെ ആദ്യത്തെ വിദ്യാർഥിയാണ് ദിവ്യ. മാതൃഭൂമി വാർത്തയെ തുടർന്നാണ് എസ്.എഫ്.ഐ.മറയൂർ ഏരിയ കമ്മിറ്റി സ്മാർട്ട് ഫോൺ വാങ്ങി നൽകിയത്.

ജില്ലാ സെക്രട്ടറി തേജസ് കെ. ജോസ്, മറയൂർ ഏരിയ സെക്രട്ടറി കെ.ശരവണൻ, മറയൂർ സി.പി.എം. ഏരിയ സെക്രട്ടറി വി.സിജിമോൻ, ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി ശശികുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കുടിയിലെത്തി ദിവ്യയെ അനുമോദിച്ചത്.