തൊമ്മൻകുത്ത് : നെയ്യശ്ശേരി-തേക്കുമ്പൻ റോഡ് കുഴികൾ അടച്ച് കെ.എസ്.ടി.പി.ക്ക് കൈമാറും. നെയ്യശ്ശേരി കവല, തൊമ്മൻകുത്ത്, നാരങ്ങാനം, മുണ്ടന്മുടി, വണ്ണപ്പുറം, കോട്ടപ്പാറ, മുള്ളാരിങ്ങാട്, വെള്ളക്കയം, പുളിക്കത്തൊട്ടി, പട്ടയക്കുടി, വഞ്ചിക്കൽ വഴി പഴയരിക്കണ്ടത്ത് എത്തുന്ന റോഡാണിത് . 192 കോടി രൂപയുടെ റോഡ് വികസനമാണ് റീബിൽഡ് കേരളയിൽപ്പെടുത്തി ജർമൻ സഹായത്തോടെ നടപ്പാക്കുന്നത്. റോഡിന്റെ നിർമ്മാണത്തിനാവശ്യമായ ഭരണാനുമതിയും സാങ്കേതിക അനുമതിയും കിട്ടിയിട്ട് ഒരു വർഷത്തിലേറെയായി. പദ്ധതി റിപ്പോർട്ട് തയ്യാറാക്കി ടെൻഡർ വിളിച്ചെങ്കിലും ആദ്യഘട്ടത്തിൽ ആരും കരാറെടുത്തില്ല. കെ.എസ്.ടി.പി. പണിയുമെന്ന പ്രതീക്ഷയിൽ പൊതുമരാമത്ത് വകുപ്പും റോഡിന്റെ പുനരുദ്ധാരണജോലികൾ ഏറ്റെടുക്കുന്നില്ല. തൊമ്മൻകുത്ത്-കരിമണ്ണൂർ റോഡ് പൂർണമായും തകർന്നുകിടക്കുകയാണ്.