മാങ്കുളം : വന്യജീവികൾ വരുത്തുന്ന കൃഷിനാശത്തിൽനിന്ന് കർഷകരെ രക്ഷിക്കുക, കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകുക, വിരിപാറ എൽ.പി.സ്കൂളിന് വഴി അനുവദിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് കർഷക കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച ഡി.എഫ്.ഒ. ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും. രാവിലെ 11-ന് നടത്തുന്ന സമരം ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്യും.