കട്ടപ്പന : കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ചും മലയാളി ചിരി ക്ലബ്ബ് കട്ടപ്പനയിൽ പ്രതിഷേധ സമരം നടത്തി. പാളയിൽ സഞ്ചരിച്ചുള്ള വ്യത്യസ്ത സമരം കൊലുമ്പന്റെ കൊച്ചുമകൻ ഭാസ്കരൻ കാണി ഉദ്ഘാടനം ചെയ്തു.
രാജ്യത്തിന്റെ സമ്പത്ത് കർഷകരാണെന്നും അവർക്കെതിരേയുള്ള കരിനിയമങ്ങൾ പിൻവലിക്കണെമെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് സണ്ണി സ്റ്റോറിൽ അധ്യക്ഷനായി. ടെക്‌സ്റ്റയിൽ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സജീവ് ഗായത്രി, ജോർജി മാത്യു, വിപിൻ വിജയൻ, അശോക് ഇലവന്തിക്കൽ, സജിദാസ് മോഹൻ, ജോമോൻ പൊടിപാറ, മനോജ് വർക്കി, സജി ഫെർണാണ്ടസ് തുടങ്ങിയവർ സംസാരിച്ചു.