നെടുങ്കണ്ടം : റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്. വ്യാഴാഴ്ച രാവിലെ പത്തോടെ നെടുങ്കണ്ടം യൂണിയൻ ബാങ്കിന് സമീപമാണ് അപകടം.

പാമ്പാടുംപാറ പത്തിനിപ്പാറ കനി എസ്റ്റേറ്റ് തൊഴിലാളിയായ പാൽരാജിനാണ് പരിക്കേറ്റത്. കല്ലാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടെ എതിരേവന്ന രണ്ട് സ്കൂട്ടറുകളിൽ ഒന്ന് കാൽനടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. രണ്ട് സ്കൂട്ടറുകൾ വന്നതിനെത്തുടർന്ന് പാൽരാജ് വാഹനങ്ങളുടെ ഇടയിൽപ്പെടുകയായിരുന്നു. പുറകേവന്ന സ്കൂട്ടറാണ് ഇടിച്ചത്.

ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ച് വീണാണ് പരിക്കേറ്റത്. റോഡിൽ മറിഞ്ഞുവീണ സ്കൂട്ടർ യാത്രക്കാരനും പരിക്കേറ്റു.