തൊടുപുഴ : നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് തൊടുപുഴ നഗരസഭാ പരിധിയിലെ സ്കൂളുകളിലെ പ്രധാന അധ്യാപകരുടെയും വാർഡ് കൗൺസിലർമാരുടെയും അവലോകനയോഗം നഗരസഭാ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റ്റി.എസ്.രാജന്റെ നേതൃത്വത്തിൽ ചേർന്നു. സ്കൂളുകളിലെ ക്ലാസ്‌മുറികൾ അണുനശീകരണം നടത്തി സ്കൂൾ പരിസരം ശുചീകരിച്ചു വരുകയാണെന്ന് ചെയർമാൻ സനീഷ് ജോർജ് അറിയിച്ചു.