തൊടുപുഴ : വണ്ടിപ്പെരിയാർ (കുമളി) സർക്കാർ പോളിടെക്നിക് കോളേജിലെ 2021-22 അധ്യയന വർഷത്തിലെ സ്പോട്ട് അഡ്മിഷൻ 25-ന് 11 മുതൽ വണ്ടിപ്പെരിയാർ സർക്കാർ പോളിടെക്നിക് കോളേജിൽ നടത്തും. www.polyadmission.org എന്ന സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം. 10 മുതൽ 11 വരെ സ്ട്രീം I (കംപ്യൂട്ടർ എൻജിനീയറിങ് ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്), ഒന്നുമുതൽ രണ്ടുവരെ സ്ട്രീം II (കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്) എന്നിങ്ങനെയാണ് രജിസ്ട്രേഷൻ സമയം.എസ്.എസ്.എൽ.സി., ജാതി, വരുമാനം, നോൺ ക്രീമിലെയർ തുടങ്ങിയവയുടെ അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. അഡ്മിഷൻ സമയത്ത് മുഴുവൻ ഫീസും അടച്ച് നടപടികൾ പൂർത്തിയാക്കണം. ഫോൺ: 9446213515, 9497883851