കുഞ്ചിത്തണ്ണി : ബൈസൺവാലിയിൽ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെയും അമ്മയെയും വിഷം ഉള്ളിൽചെന്ന് ഗുരുതരാവസ്ഥയിലായ നിലയിൽ കണ്ടെത്തി. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈസൺവാലിയിൽ താമസിക്കുന്ന കായംകുളം സ്വദേശിയുടെ ഭാര്യയെയും മകനെയും ആണ് വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത്.

അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന് വിഷം നൽകിയശേഷം അമ്മയും കഴിച്ചതാണെന്ന് കരുതുന്നു. അതോ കുട്ടി മുലപ്പാൽ കുടിച്ചതാണോ എന്ന് വ്യക്തമല്ല. മറ്റ് അംഗങ്ങൾ ജോലിക്ക് പോയിരുന്ന സമയത്താണ് സംഭവം.