കട്ടപ്പന : കട്ടപ്പന എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി.ജെ.കിരണിന്റെ നേതൃത്വത്തിൽ കോഴിമല തുളസിപ്പടിയിൽ നടത്തിയ പരിശോധനയിൽ മൂന്നുലിറ്റർ ചാരായവും 80 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെത്തി.

സംഭവത്തിൽ തുളസിപ്പടി വാഴക്കാലായിൽ വീട്ടിൽ വി.എം.മണിയൻ (53), തുളസിപ്പടിയിൽ താമസിക്കുന്ന മൂവാറ്റുപുഴ മേമുറി വടക്കേമുണ്ടൻതാനത്ത് റോയ്‌ (47) എന്നിവർക്കെതിരേ അബ്കാരി നിയമപ്രകാരം കേസെടുത്തു. മണിയൻ താമസിക്കുന്ന വീടിന്റെ പിൻവശത്തുള്ള ചായ്പിൽനിന്നാണ് ചാരായവും കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തത്.

ഇരുവരുംചേർന്നാണ് ചാരായം നിർമിച്ച് വില്പന നടത്തിയിരുന്നതെന്ന് എക്‌സൈസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ വി.പി.സാബുലാൽ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജെയിംസ് മാത്യു, ഇ.ആർ.രാഹുൽ, ജസ്റ്റിൻ പി.ജോസഫ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ എം.ആർ.ചിത്രാഭായ് എന്നിവർ പങ്കെടുത്തു.