മൂലമറ്റം : ഇടുക്കി ജലാശയത്തിൽ മീൻപിടിക്കാൻപോയ സഹോദരങ്ങളെ കാണാതായി. ചക്കിമാലി കോഴിപ്പുറത്ത് ബിജു (38),സഹോദരൻ ബിനു (36)എന്നിവരെയാണ് കാണാതായത്.

ചൊവ്വാഴ്ച വൈകീട്ട് ഡാമിൽ കെട്ടിയ വല അഴിച്ചു മീൻ ശേഖരിക്കാൻ ബുധനാഴ്ച പുലർച്ചെ അഞ്ചരയോടെ ഇവർ പോയിരുന്നു. സാധാരണ ഉച്ചയോടെ പിടിക്കുന്ന മീൻ വിൽപ്പന നടത്തി തിരികെ എത്തുന്നതാണ്. ഉച്ചക്കഴിഞ്ഞിട്ടും ഇവരെ കാണാതെ വന്നതോടെ വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണെടുത്തില്ല.തുടർന്ന് നാട്ടുകാർ ഡാമിന്റെ തീരത്ത് കൂട്ടംചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് വള്ളമുള്ളവർ ഡാമിലും തിരച്ചിൽ നടത്താൻ ശ്രമിച്ചെങ്കിലും മഴയും കാറ്റും പ്രതികൂലമായി. രാത്രി വൈകിയും തിരച്ചിൽ തുടരുന്നുണ്ട്.