രാജക്കാട് : ബോഡിമെട്ട് ചെക്ക് പോസ്റ്റിൽ ആന്റിജൻ ടെസ്റ്റ് നടത്തിയതിന്റെ അവശിഷ്ടങ്ങൾ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് ഇതെന്ന് ആരോപണം ഉയരുന്നു

കേരള പോലീസിന്റെ താത്‌കാലിക ഔട്ട്‌പോസ്റ്റിലാണ് കോവിഡ് ഭീതി ജനിപ്പിച്ച് പരിശോധനാ അവശിഷ്ടങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ബുധൻ, വ്യാഴം, ദിവസങ്ങളിലാണ് ബോഡിമെട്ട് ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ച് വ്യാപകമായി ആന്റിജൻ ടെസ്റ്റ് നടത്തിയത്. പരിശോധനയിൽ 10-ലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ടെസ്റ്റിനായി ഉപയോഗിച്ച കൈയുറകൾ, സ്ട്രിപ്പുകൾ, പഞ്ഞി വിവിധ മരുന്നുകളുടെ ഒഴിഞ്ഞ ബോട്ടിലുകൾ തുടങ്ങിയവയാണ് പ്രദേശത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

നിലവിൽ ഇവിടേക്കുള്ള പ്രവേശനം പോലീസ് നിരോധിച്ചിരിക്കുകയാണ്.