തൊടുപുഴ : ചമ്പാരനിലെ നീലം കർഷകർക്ക് വേണ്ടി മഹാത്മഗാന്ധി നടത്തിയ ചമ്പാരൻ സത്യാഗ്രഹത്തിന്റെ വാർഷിക ദിനാചരണം ഗാന്ധിദർശൻ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തി. ഡൽഹിയിലെ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരം നടത്തുന്ന തൊടുപുഴയിലെ കർഷക ഐക്യദാർഢ്യ കേന്ദ്രത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഗാന്ധിദർശൻ വേദി ജില്ലാ ട്രഷറർ കെ.ജി.സജിമോൻ അധ്യക്ഷത വഹിച്ചു. യോഗം ജില്ലാ ചെയർമാൻ അഡ്വ. ആൽബർട്ട് ജോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ടി.ജെ.പീറ്റർ മുഖ്യപ്രഭാഷണം നടത്തി. എൻ.വിനോദ് കുമാർ, സെബാസ്റ്റ്യൻ എബ്രാഹം, ജെയിംസ് കോലാനി, പി.ബി.മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.