കഞ്ഞിക്കുഴി : സംസ്ഥാന പാതയിലെ വെള്ളക്കെട്ടിൽ വലഞ്ഞ് യാത്രക്കാർ. ആലപ്പുഴ മധുര സംസ്ഥാനപാത കടന്നുപോകുന്ന കഞ്ഞിക്കുഴി പ്രഭസിറ്റിക്ക് സമീപമാണ് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്. റോഡിന്റെ വശങ്ങളിലെ ഓടകൾ അടഞ്ഞതാണ് കാരണം. ആലപ്പുഴ മധുര സംസ്ഥാനപാതയുടെ പല ഭാഗങ്ങളിലും ഇത്തരത്തിൽ വെള്ളക്കെട്ടുകൾ രൂപപ്പെടുന്നതിന്റെ പ്രധാനകാരണം അശാസ്ത്രീയമായ റോഡുനിർമാണ്.

വെള്ളക്കെട്ടുമൂലം ഇരുചക്രവാഹന യാത്രികരും കാൽനടയാത്രക്കാരുമാണ് ഏറെയും ദുരിതമനുഭവിക്കുന്നത്.

ആലപ്പുഴ-മധുര സംസ്ഥാന പാത കടന്നുപോകുന്ന തള്ളക്കാനം മുതൽ പഴയരിക്കണ്ടം വരെയുള്ള ഭാഗത്തെ, ഓടകൾ വൃത്തിയാക്കി റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പൊതുമരാമത്ത് വകുപ്പധികാരികൾ അടിയന്തരനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.