കട്ടപ്പന : വൈ.എം.സി.എ.യുടെ 2021-22 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രവർത്തന ഉദ്ഘാടനവും നടന്നു. വൈ.എം.സി.എ. നാഷണൽ എഡ്യൂക്കേഷൻ ബോർഡ് ഉപാധ്യക്ഷൻ ജോർജ് ജേക്കബ് ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളുടെ പ്രതിഷ്ഠാ ശുശ്രൂഷയ്ക്ക് വെ.എം.സി.എ. ഇടുക്കി സബ് റീജൻ ചെയർമാൻ യു.സി. തോമസ് നേതൃത്വം നൽകി.

അഡ്വ. ജയ്ജു ഡി.അറയ്ക്കൽ (പ്രസി.), സിറിൽ മാത്യു (സെക്രട്ട.) എന്നിവരെ തിരഞ്ഞെടുത്തു. ബോസ് ഇഗ്‌നേഷ്യസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വർഗീസ് ജേക്കബ് പഞ്ഞിക്കാട്ടിൽ കോർഎപ്പിസ്‌കോപ്പ ,വെള്ളയാംകുടി മാർത്തോമ്മാ പള്ളി വികാരി ഫാ. റിറ്റോ റെജി, കട്ടപ്പന സി.എസ്.ഐ. പള്ളി വികാരി ഫാ. ബിനോയ് തുടങ്ങിയവർ പങ്കെടുത്തു.