വണ്ണപ്പുറം : കനത്ത മഴയിൽ വീടിന്റെ മുറ്റം ഇടിഞ്ഞു. വണ്ണപ്പുറം എട്ടാം വാർഡിൽ പമ്പാടിയിൽ വർക്കിയുടെ വീടിന്റെ മുറ്റമാണ് ഇടിഞ്ഞത്. വീട് അപകടാവസ്ഥയിൽ ആയതോടെ കുടുംബത്തെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മറ്റൊരു വീട്ടിലേക്ക്‌ മാറ്റി.

പ്രസിഡൻറ് രാജീവ് ഭാസ്കർ, ബ്ലോക്ക് പഞ്ചായത്തംഗം ജിനോ കുരു വിള, പഞ്ചായത്തംഗം സജി കണ്ണമ്പുഴ, പഞ്ചായത്ത് സെക്രട്ടറി സുബൈർ എന്നിവരുടെ നേതൃത്വത്തിലാണ് കുടുംബത്തെ മാറ്റി പാർപ്പിച്ചത്.