പീരുമേട് : പാമ്പനാർ സർക്കാർ ഹൈസ്കൂളിൽ വിവേക് അനുസ്മരണവും വാർഷിക ആഘോഷവും നടന്നു. സ്കൂളിന്റെ അറുപത്തിയേഴാമത് വാർഷികം കവി മുരുകൻ കാട്ടാക്കട ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.

പി.ടി.എ.പ്രസിഡൻറ് കെ.ബി.സിജിമോൻ അധ്യക്ഷനാകും. എസ്.സി.ഇ.ആർ.ടി. കരിക്കുലം സമിതിയംഗം ഡോ. സന്തോഷ് കുമാർ, പ്രഥമാധ്യാപകൻ എം.രമേശ്, വി.കെ.വർഷ, ഡി.സെൽവം, ജ്യോതിസ് ആൻറണി, മഞ്ജുമോൾ തുടങ്ങിയവർ പങ്കെടുത്തു.