മുട്ടം : മർച്ചന്റ്സ്‌ അസോസിയേഷൻ ആരോഗ്യ വകുപ്പുമായി സഹകരിച്ച് വാക്സിൻ വിതരണം നടത്തി. 665 ആളുൾക്ക് വാക്സിൻ വിതരണംചെയ്തു.

മർച്ചന്റ്സ്‌ അസോസിയേഷൻ പ്രസിഡന്റ് പി.എസ്.രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റെന്നി ആലുങ്കൽ, അരുൺ ചെറിയാൻ, ഷാജി എംബ്രയിൽ, കെ.എ.പരീത്, കെ.സി.രാജപ്പൻ, ഡോ. കെ.സി.ചാക്കോ, ആരോഗ്യ വകുപ്പ് ജീവനക്കാർ എന്നിവർ നേതൃത്വം നൽകി.