കൊക്കയാർ : ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കായി സർക്കാരിന്റെ എല്ലാവിധ സഹായങ്ങളും ഏർപ്പെടുത്തിയതായി റവന്യൂ മന്ത്രി കെ.രാജൻ അറിയിച്ചു. ദുരന്തഭൂമി സന്ദർശിച്ച് ഉന്നതതലയോഗം ചേർന്നതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡീൻ കുര്യാക്കോസ് എം.പി, വാഴൂർ സോമൻ എം.എൽ.എ., കൊക്കയാർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി രക്ഷാപ്രവർത്തന കാര്യങ്ങൾ അവലോകനം ചെയ്തതിനുശേഷമാണ് മന്ത്രി മാധ്യമങ്ങളെ കണ്ടത്.

പീരുമേട് താലൂക്കിൽ മാത്രമായി 16 ക്യാമ്പുകൾ നിലവിൽ ആരംഭിച്ചിട്ടുണ്ട്. ഇതിൽ എട്ടു ക്യാമ്പുകൾ പ്രവർത്തിക്കുന്നത് ദുരന്തം നേരിട്ട കൊക്കയാറിൽ ആണ്. വിവിധ താലൂക്ക് ആശുപത്രികളിലും കോട്ടയം മെഡിക്കൽ കോളേജിലുമായിട്ടാണ് ഇതിനുള്ള സൗകര്യങ്ങൾ ഏർപ്പാടാക്കിയിട്ടുള്ളത് .

മരിച്ചവരുടെ കുടുംബത്തിന് ശവസംസ്കാര ചടങ്ങുകൾക്കു മറ്റുമായി ആദ്യമായുള്ള പ്രാഥമിക സഹായം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുള്ളതായും അദ്ദേഹം അറിയിച്ചു.