രാജാക്കാട് : ശാന്തൻപാറ തൊട്ടിക്കാനത്ത് പണി പൂർത്തിയാകാത്ത കെട്ടിടത്തിന്‌ സമീപത്തുനിന്ന്‌ 500 ലിറ്റർ കോട പിടികൂടി. ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഓഫീസും ശാന്തൻപാറ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ തൊട്ടിക്കാനം കിഴക്കാതിമലയിൽ ഭഗവതിക്ഷേത്രത്തിന് സമീപം ആലുവമറ്റത്തിൽ വിനോദിന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിലെ ആൾത്താമസമില്ലാത്ത, പണി പൂർത്തീകരിക്കാത്ത വില്ലകളിലൊന്നിന്റെ പിൻഭാഗത്തുനിന്നാണ് ചാരായം നിർമിക്കുന്നതിന് തയ്യാറാക്കിയിട്ടിരുന്ന കോട പിടികൂടിയത്. സ്ഥലത്ത് വർഷങ്ങളായി പണികൾ നടക്കുന്നുണ്ടായിരുന്നില്ല. ഇക്കാരണത്താൽ ആരെയും പ്രതിചേർത്തിട്ടില്ല.

പ്രിവന്റീവ് ഓഫീസർ കെ.എൻ.രാജന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ശാന്തൻപാറ പോലീസ്‌സ്റ്റേഷൻ ഗ്രേഡ് എസ്.ഐ. അനിൽകുമാർ, സിവിൽ പോലീസ് ഓഫീസർ കെ.എ.സനിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺരാജ്‌, എം.നൗഷാദ്, ഡ്രൈവർ ഷിബു ജോസഫ് എന്നിവർ പങ്കെടുത്തു.