മണക്കാട് : പഞ്ചായത്തിൽ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പഞ്ചായത്തും ആരോഗ്യവകുപ്പും ചേർന്ന് അരിക്കുഴ ഗവ. ഹൈസ്‌കൂളിൽ ഗൃഹവാസ പരിചരണ കേന്ദ്രം(ഡി.സി.സി.) ആരംഭിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത ആരോഗ്യ പ്രവർത്തകർ, വിവിധ രാഷ്ട്രീയ പാർട്ടി സംഘടനാ പ്രതിനിധികൾ തുടങ്ങിയവരുടെ യോഗ തീരുമാനപ്രകാരമാണ് അരിക്കുഴ ഗവ. ഹൈസ്കൂൾ കെട്ടിടത്തിൽ ആവശ്യമായ ശുചീകരണം നടത്തി സെന്റർ ആരംഭിച്ചത്. 35 പേർക്ക് പ്രവേശനം നൽകും. നിലവിൽ നാല് കോവിഡ് രോഗികളാണ് ഇവിടെയുള്ളത്. ഇവർക്ക് ആവശ്യമായ ഭക്ഷണം പഞ്ചായത്തിലെ കുടുംബശ്രീ ജനകീയ ഹോട്ടലിൽനിന്ന് ലഭ്യമാകും.