കുഞ്ചിത്തണ്ണി : 'സ്നേഹസ്പർശം 2021’-ന്റെ ഭാഗമായി ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബൈസൺവാലി കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് 50 പി.പി.ഇ.കിറ്റുകൾ നൽകി.

മെഡിക്കൽ ഓഫീസർ ഡോ. ജിൻസി ജോയ്‌, ഹെൽത്ത് ഇൻസ്പെക്ടർ ദാസ് എന്നിവർ ചേർന്ന് ലയൺസ് ക്ലബ്ബ് പ്രസിഡന്റ് എം.എസ്.സന്തോഷ് കുമാറിൽനിന്ന്‌ ഏറ്റുവാങ്ങി. ലയൺസ് ക്ലബ്ബ് സെക്രട്ടറി വി.കെ.പ്രസാദ് കുമാർ, ട്രഷറർ എം.ആർ.രാമകൃഷ്ണൻ, മറ്റ് ക്ലബ്ബ് അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.