രാജാക്കാട് : ബൈസൺവാലി കുടുംബാരോഗ്യകേന്ദ്രത്തിൽ ഒഴിവുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ്-രണ്ട് എന്നീ ഒഴിവുകളിലേക്ക് താത്കാലിക നിയമനത്തിനുള്ള അഭിമുഖം 21-ന് രാവിലെ 10-ന് നടക്കും.

(1) ഡാറ്റാ എൻട്രി ഓപ്പറേറ്റർ (ഒരൊഴിവ് )- അംഗീകൃത യൂണിവേഴ്സിറ്റി ബിരുദം, ഡി.സി.എ./പി.ജി.ഡി.സി.എ. അല്ലെങ്കിൽ കംപ്യൂട്ടർ ഒരു വിഷയമായിട്ടുള്ള ബിരുദം, ഇംഗ്ലീഷിലും മലയാളത്തിലും ടൈപ്പിങ്ങിൽ അവഗാഹം. (2) ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ്- രണ്ട് (ഒരൊഴിവ്)- അംഗീകൃത നഴ്സിങ് കൗൺസിൽ നൽകുന്ന ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് കോഴ്സ് പാസായിരിക്കണം.

യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി അഭിമുഖത്തിന്‌ ഹാജരാകണം.