തൊടുപുഴ : കെ.പി.എം.എസ്. ജില്ലാ നേതൃയോഗം വെള്ളിയാഴ്ച രാവിലെ 11-ന് അടിമാലി കെ.പി.എം.എസ്. ദേവികുളം യൂണിയൻ ഓഫീസിൽ ചേരും. സംസ്ഥാന കമ്മറ്റിയംഗം ശിവൻ കോഴിക്കമാലി അധ്യക്ഷനാകും. സംസ്ഥാന അസി. സെക്രട്ടറി സാബു കരിശ്ശേരി ഉദ്ഘാടനം ചെയ്യും.