മൂന്നാർ : കെ.എസ്.ആർ.ടി.സി.യുടെ ടിക്കറ്റിതര വരുമാനവർധനയുടെ ഭാഗമായി മൂന്നാർ ഡിപ്പോയിൽ പുതുതായി പൊതുജനങ്ങൾക്കുവേണ്ടി പണിത പെട്രോൾ പമ്പ് ശനിയാഴ്ച തുറന്നുനൽകും.

മൂന്നാർ യാത്രാ ഫ്യൂവൽസ് ഔട്ട്‌ലെറ്റ് എന്നാണ് പുതിയ പെട്രോൾ പമ്പിന് പേരിട്ടിരിക്കുന്നത്. ഇൻഡ്യൻ ഓയിൽ കോർപ്പറേഷന്റെ അധീനതയിലാണ് പമ്പ് പ്രവർത്തിക്കുന്നത്. ആദ്യഘട്ടമെന്നനിലയിൽ രാത്രി 10 മണിവരെ പമ്പിൽനിന്ന്‌ ഇന്ധനം നിറയ്ക്കാം. പമ്പിന്റെ പ്രവർത്തനം 24 മണിക്കൂറും ലഭ്യമാക്കുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കും. ശനിയാഴ്ച രാവിലെ നടക്കുന്ന ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും.