വണ്ണപ്പുറം : സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി വണ്ണപ്പുറം പഞ്ചായത്തിലെ മൂന്നും നാലും വാർഡുകളിലെ ഊരുകൂട്ടത്തിന്റെ നേതൃത്വത്തിൽ വണ്ണപ്പുറം പട്ടയക്കുടി റോഡരികിലെ കാടുവെട്ടിത്തെളിച്ച് റോഡരികിലെ മാലിന്യങ്ങൾ നീക്കം ചെയ്തു.

പഞ്ചായത്തംഗങ്ങളായ സന്ധ്യ റോമ്പിൻ, എം.എ. ബിജു, ഊര് മൂപ്പൻമാരായ ജാനകി രാജപ്പൻ മാമ്പാറ, ജയരാജൻ പടത്തേട്ടത്തിൽ പട്ടയക്കുടി, ട്രൈബൽ പ്രമോട്ടർമാരായ പി.കെ.വിജയാനന്ദ്, കെ.എം.മിനിമോൾ, സന്ധ്യ ശ്രീജിത് എന്നിവർ നേതൃത്വം നൽകി