കട്ടപ്പന : ജലനിരപ്പ് വേഗത്തിൽ ഉയർന്നതോടെ ഇരട്ടയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കാൻ കളക്ടർ ഉത്തരവിട്ടു. ശനിയാഴ്ച രാത്രി 8.30 മുതൽ രണ്ട് ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം ഉയർത്തി 10 ക്യൂമെക്സ് വരെ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് അനുമതി നൽകിയത്. 754.38 മീറ്ററാണ് ഇരട്ടയാർ അണക്കെട്ടിലെ പരമാവധി ജലനിരപ്പ്. റെഡ് അലർട്ട് ലെവലായ 753.5 മീറ്ററിനോട് ജലനിരപ്പ് അടുത്തതോടെയാണ് ഷട്ടർ തുറക്കാൻ അനുമതി ലഭിച്ചത്.