തൊടുപുഴ : കോവിഡിനെതിരായ പോരാട്ടത്തിന് പ്രതീക്ഷ നൽകി ഇടുക്കിയിൽ കോവിഡ് പ്രതിരോധ വാക്സിൻ വിതരണം തുടങ്ങി. ആദ്യദിനം 296 ആരോഗ്യപ്രവർത്തകരാണ് വാക്സിൻ സ്വീകരിച്ചത്. ആർക്കും അലർജിയോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ റിപ്പോർട്ടുചെയ്തിട്ടില്ല. ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളിലായിരുന്നു വാക്സിൻ വിതരണം.
ജില്ലാതല ഉദ്ഘാടനം തൊടുപുഴ ജില്ലാ ആശുപത്രിയിൽ ഡീൻ കുര്യാക്കോസ് എം.പി.നിർവഹിച്ചു. ജില്ലാ ആശുപത്രി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പി.ബിജു ആദ്യ വാക്സിൻ സ്വീകരിച്ചു. പി.ജെ. ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. കളക്ടർ എച്ച് ദിനേശൻ, ജില്ലാ പഞ്ചായത്ത് അംഗം പ്രൊഫ. എം.ജെ.ജോസഫ്, ജില്ലാ മെഡിക്കൽ ഓഫീസർമാരായ ഡോ.എൻ.പ്രിയ (ആരോഗ്യം), ഡോ.കെ.പി.ശുഭ (ഐ.എസ്.എം.), ഡോ. എൻ. അമ്പിളി (ഹോമിയോ), ഡോ. സുരേഷ് വർഗീസ് എന്നിവർ പങ്കെടുത്തു.
ഇടുക്കി മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ച വാക്‌സിൻ വിതരണ പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ നിർവഹിച്ചു. ഡോ.എസ്. അരുൺ ആദ്യ വാക്സിൻ സ്വീകരിച്ചു.
നെടുങ്കണ്ടം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ പഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ ഉദ്ഘാടനം നിർവഹിച്ചു. 50 ആരോഗ്യ പ്രവർത്തകർക്കാണ് ഇവിടെ വാക്‌സിനേഷൻ സൗകര്യം ഒരുക്കിയിരുന്നത്.
ചിത്തിരപുരം സാമൂഹികാരോഗ്യകേന്ദ്രത്തിൽ എസ്.രാജേന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഡോ. ഷാരോൺ ജോർജ് മാമനായിരുന്നു ആദ്യം വാക്സിൻ സ്വീകരിച്ചത്. ദേവികുളം സബ് കളക്ടർ പ്രേം കൃഷ്ണൻ, തഹസിൽദാർ ജിജി എം. കുന്നപ്പള്ളി എന്നിവരും പങ്കെടുത്തു. രാജാക്കാട് മുല്ലക്കാനത്ത് പ്രവർത്തിക്കുന്ന സി.എച്ച്.സി.യിൽ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ് ഉദ്ഘാടനം ചെയ്തു.
പീരുമേട് താലൂക്കാശുപത്രിയിൽ ഇ.എസ്. ബിജിമോൾ എം.എൽ.എ. വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. പീരുമേട് താലൂക്കാശുപത്രി സൂപ്രണ്ട് ഡോക്ടർ എം. അനന്ദ് ആദ്യ വാക്സിൻ സ്വീകരിച്ചു. കട്ടപ്പന താലൂക്ക് ആശുപത്രി, ഹോളി ഫാമിലി ആശുപത്രി മുതലക്കോടം, സെന്റ് ജോൺസ് കട്ടപ്പന എന്നിവിടങ്ങളിലും കോവിഡ് വാക്സിൻ വിതരണം ചെയ്തു.ഇനി 28 ദിനം കഴിഞ്ഞ്ഒാരോ ആൾക്കും 0.5 മി.ലി. കോവിഷീൽഡ് വാക്സിനാണ് കുത്തിവെച്ചത്. ആദ്യ ഡോസ് എടുത്ത് 28 ദിവസം കഴിഞ്ഞാണ് അടുത്തത് നല്കുക.ഞങ്ങളുണ്ട്‌കൂടെസുരക്ഷയിലേക്ക് ഒരു സെൽഫി...
181 പേർക്ക് കോവിഡ്
തൊടുപുഴ : ഇടുക്കി ജില്ലയിൽ 181 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 176 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. അന്യസംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും ഒരു ആരോഗ്യപ്രവർത്തകനും ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ മൂന്ന് കേസുകളുണ്ട്.