മറയൂർ : മറയൂർ മൃഗാശുപത്രിയിലെ കനാലിൽ വീണ്‌ കുരുങ്ങിക്കിടന്ന പശുവിനെ രക്ഷിച്ചു. ബാബുനഗർ സ്വദേശി കണ്ണമ്മയുടെ പശുവാണ് വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് കാൽ തെറ്റി കനാലിലേക്ക് വീണത്. മണ്ണുമാന്തിയന്ത്രം എത്തിച്ച് രണ്ടുമണിക്കൂർ നേരത്തെ ശ്രമംകൊണ്ട് കനാൽ പൊളിച്ചുമാറ്റിയാണ് പശുവിനെ രക്ഷിച്ചത്.