ഉപ്പുതറ : പ്രകൃതിക്കു ദോഷംതട്ടാതെ ഇടുക്കി ജലാശയത്തിന്റെ ദൃശ്യഭംഗി പ്രയോജനപ്പെടുത്തി അയ്യപ്പൻകോവിലിലെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് വാഴൂർ സോമൻ എം.എൽ.എ.

അയ്യപ്പൻകോവിലിലെ കയാക്കിങ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലയിലെ അറിയപ്പെടാതെക്കിടക്കുന്ന ആകർഷകങ്ങളായ പ്രദേശങ്ങളെകൂടി വിനോദസഞ്ചാര ഭൂപടത്തിൽ ഇടംനൽകുകയും, പ്രോത്സാഹിപ്പിക്കുകയുമാണ്

ലക്ഷ്യമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജില്ല വികസന കമ്മിഷണർ അർജുൻ പാണ്ഡ്യൻ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നന്ദകുമാർ അധ്യക്ഷയായിരുന്നു.

ഡി.ടി.പി.സി. സെക്രട്ടറി പി.എസ്.ഗിരീഷ്, ജന പ്രതിനിധികളായ ആശ ആന്റണി, രാരിച്ചൻ നീറണാംകുന്നേൽ, ജോസുകുട്ടി കണ്ണമുണ്ടയിൽ, സുരേഷ് കുഴിക്കാട്ട്, സവിത ബിനു, ജലജ വിനോദ്, വിജയമ്മ ജോസഫ്, എ.എൽ.ബാബു, സിജിമോൾ എം.എസ്, ആനന്ദൻ, സുമോദ് ജോസഫ്, റോയി വല്ലയിൽ തുടങ്ങിയവർ പങ്കെടുത്തു.