കട്ടപ്പന : എഴുകുംവയലിലും പരിസരത്തും മോഷണം പതിവാകുന്നു. എഴുകുംവയൽ ആശാരിക്കവല പ്രദേശത്താണ് മോഷണശല്യം വ്യാപകമായിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി എഴുകുംവയൽ വിരുപ്പിൽ സുരേന്ദ്രന്റെ ഭാര്യയുടെ ഒന്നരപ്പവൻ വരുന്ന മാല മോഷ്ടാക്കൾ പൊട്ടിച്ചെടുത്തിരുന്നു.

അടുക്കള ഭാഗത്തെ വാതിൽ കുത്തിത്തുറന്ന് കയറിയ മോഷ്ടാക്കൾ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല അപഹരിക്കുകയായിരുന്നു. തുടർന്ന്, പ്രദേശത്തെ നാലോളം വീടുകളിലെത്തിയ മോഷ്ടാവ് കതക് കുത്തിത്തുറക്കാൻ ശ്രമം നടത്തിയെങ്കിലും വീട്ടുകാർ ഉണർന്നതോടെ ഓടിരക്ഷപ്പെട്ടു. പ്രദേശത്ത് പോലീസ് പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.