നെടുങ്കണ്ടം : ബാലഗ്രാം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ പുതുതായി നിർമിച്ച ഗ്രോട്ടോയുടെ കൂദാശയും കുട്ടികളുടെ ആദ്യ കുർബാന സ്വീകരണവും ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പൊലീത്തയുടെ കാർമികത്വത്തിൽ ശനിയാഴ്ച നടക്കും. വൈകീട്ട് 4.30-ന് കുർബാന, തുടർന്ന് ആദ്യകുർബാന സ്വീകരണം, ഗ്രോട്ടോയുടെ കൂദാശ എന്നിവ നടക്കുമെന്ന് വികാരി ഫാ.എബ്രഹാം പ്രസാദ് അറിയിച്ചു.