മുരിക്കാശ്ശേരി : കോവിഡ് വ്യാപനത്തിന്റെ ഉത്തരവാദിത്വം വ്യാപാരികളുടെ തലയിൽ കെട്ടിവെയ്ക്കാനുള്ള ശ്രമത്തിൽനിന്ന് ഉദ്യോഗസ്ഥർ പിന്തിരിയണമെന്ന് മുരിക്കാശ്ശേരി മർച്ചന്റ് അസോസിയേഷൻ. കോവിഡ് മാനദണ്ഡം പാലിച്ചാണ് വ്യാപാരികൾ പ്രവർത്തിക്കുന്നത്.

വിഷു, റംസാൻ സീസണിൽ വിപണി ഭേദപ്പെട്ടുവരുന്ന സമയത്ത് നിസ്സാര കുറ്റങ്ങൾ ചുമത്തി ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ വ്യാപാരസ്ഥാപനങ്ങൾ അടപ്പിക്കാൻ ശ്രമിച്ചാൽ അംഗീകരിക്കില്ലെന്ന് പ്രസിഡന്റ് സണ്ണി പെരുമ്പിള്ളി, സെക്രട്ടറി റോബർട്ട് കണ്ണൻചിറ, ജിമ്മി സെബാസ്റ്റ്യൻ, ബിറ്റാജ് പ്രഭാകർ എന്നിവർ പറഞ്ഞു.