ഉപ്പുതറ : കോവിഡ് വ്യാപനത്തെ തുടർന്ന് കൺടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ച കരിന്തരുവിയിൽ (വാർഡ് 13) വ്യാഴാഴ്ച 20 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു.

ഉപ്പുതറ സി.എച്ച്.സി.യുടെ നേതൃത്വത്തിൽ കരിന്തരുവിയിൽ നടത്തിയ പരിശോധനാ ക്യാമ്പിലാണ് 20 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ ഉപ്പുതറ പഞ്ചായത്തിലെ 14, 17 വാർഡുകളും കൺടെയ്‌ൻമെന്റ് സോൺ ആണ്.

അതിനിടെ ആലടി ഗവ.ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ അയ്യപ്പൻ കോവിൽ പഞ്ചായത്തിലെ മൂന്ന്, എട്ട്, ഒൻപത് വാർഡുകളിലായി 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തൊട്ടടുത്ത പഞ്ചായത്തുകളിൽ രോഗവ്യാപനം വർദ്ധിച്ചത് ആരോഗ്യ വകുപ്പിനെ ആശങ്കപ്പെടുത്തുകയാണ്. വരും ദിവസങ്ങളിൽ പരിശോധനയും, വാക്സിനേഷനും വർദ്ധിപ്പിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.