മറയൂർ : സി.പി.എം. നേതൃത്വം എന്തു തീരുമാനം എടുത്താലും അത് അംഗീകരിച്ച് പാർട്ടിയിൽത്തന്നെ തുടരുമെണ് ദേവികുളം മുൻ എം.എൽ.എ. എസ്.രാജേന്ദ്രൻ. പാർട്ടി എന്തു നിലപാടാണ് എടുത്തത് എന്ന് നോക്കും. മറ്റൊരു പാർട്ടിയിലേക്കും പോവുകയില്ലയെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ നിലപാട് അംഗീകരിച്ചുപോകും. അംഗമായിട്ട് തുടരുവാൻ അനുവദിച്ചാൽ അങ്ങനെ, അല്ലെങ്കിൽ അനുഭാവിയായി പ്രവർത്തിക്കും. സഹോദരൻ കതിരേശൻ ബി.ജെ.പിയിലേക്ക് പോയതിനെ കുറിച്ചു ചോദിച്ചപ്പോൾ അദ്ദേഹം നിലപാട് എടുത്തുപോയില്ലേ, ഇനി ഞാൻ എന്തു പറയുവാൻ എന്നാണ് രാജേന്ദ്രൻ മറുപടി നല്കിയത്.

സഹോദരൻ പോയത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്. നേരിട്ട് വിളിച്ചു സംസാരിച്ചിരുന്നു. പാർട്ടിയിൽ പ്രവർത്തിക്കുമ്പോൾ ബ്രാഞ്ച് സെക്രട്ടറി സ്ഥാനവും യൂണിയൻ സെക്രട്ടറി സ്ഥാനവും ഒഴിവാക്കി. പാർട്ടി കേസും കൊടുത്തു എന്ന് കതിരേശൻ പറയുന്നു. മൂന്നു നാലുവർഷമായി കേസ് നടക്കുന്നു. പാർട്ടിക്ക് ദോഷകരമായ ഒന്നും ചെയ്തിട്ടില്ല. മെമ്പർഷിപ്പും ഒഴിവാക്കി, എന്തെങ്കിലും പ്രശ്നങ്ങൾ വന്നാൽ ആര് സംരക്ഷിക്കും.

പോലീസ് കേസ് എടുത്തപ്പോൾ എം.എൽ.എയായിട്ടും സഹായിച്ചില്ല എന്നാണ് സഹോദരൻ പറയുന്നത്. ഞാൻ ഇങ്ങനെ നില്ക്കുമ്പോൾ ഇത് ശരിയാണോ എന്നു ചോദിച്ചപ്പോൾ നമ്മൾ വേണം എന്നത് പാർട്ടിക്ക് താത്പര്യം വേണ്ടേ എന്നാണ് കതിരേശൻ ചോദിച്ചത് എന്നും എസ്.രാജേന്ദ്രൻ പറയുന്നു. ആരു പാർട്ടി വിട്ടു പോയാലും സി.പി.എമ്മിൽ തുടരാനാണ് ഉറച്ച തീരുമാനമെന്നും എസ്. രാജേന്ദ്രൻ പറഞ്ഞു.