തൊടുപുഴ : സംസ്ഥാന സർക്കാരിന്റെ ‘സമന്വയ’ പദ്ധതിപ്രകാരം തൊടുപുഴ ടൗൺ എംപ്ലോയ്‌മെൻറ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച രാവിലെ 10.30-ന് നാളിയാനി കമ്യൂണിറ്റി ഹാളിൽ പട്ടികജാതി/പട്ടികവ൪ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാ൪ഥികൾക്കുവേണ്ടി ക്യാമ്പ് രജിസ്ട്രേഷനും ബോധവത്‌കരണ ക്ലാസും നടത്തുന്നു.

ഉപരിപഠനാവസരങ്ങൾ, എംപ്ലോയ്‌മെ൯റ് എക്സ്ചേഞ്ച് മുഖേന നടത്തിവരുന്ന വിവിധ സ്വയംതൊഴിൽ പദ്ധതികൾ, തൊഴിൽ അന്വേഷക൪ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, വിവിധ തൊഴിൽ അവസരങ്ങൾ എന്നിവ സംബന്ധിച്ച് ക്ലാസുണ്ടാകും.