അടിമാലി : കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന സംസ്ഥാന കലാജാഥയ്ക്ക് ഫെബ്രുവരി രണ്ടിന് അടിമാലിയിൽ സ്വീകരണം നൽകും. പരിഷത്തിന്റെ വജ്രജൂബിലി വർഷത്തിൽ ഏകലോകം ഏകാരോഗ്യം എന്ന കേന്ദ്ര പ്രമേയത്തെ മുൻനിർത്തി കാലാവസ്ഥാ വ്യതിയാനം, ശാസ്ത്ര ചിന്ത, ജനാധിപത്യം, ലിംഗനീതി എന്നീ വിഷയങ്ങൾ പ്രമേയങ്ങളാക്കി ഒരുമണിക്കൂർ ദൈർഘ്യമുള്ള നാടകമാണ് കലാജാഥയിലൂടെ അവതരിപ്പിക്കുന്നത്.

പരിഷത്ത് മേഖലാ പ്രസിഡന്റ് തമ്പി ജോർജിന്റെ അധ്യക്ഷതയിൽചേർന്ന യോഗത്തിൽ സംഘാടക സമിതി രൂപവത്കരിച്ചു.

ഭാരവാഹികൾ: കെ.കെ. സുകുമാരൻ (ചെയ) റെജികുമാർ സി.എസ്, സജീവ് പി.കെ. (വൈസ് ചെയർമാൻമാർ) തമ്പി ജോർജ് (ജനറൽ കൺവീനർ) ടി.എൻ. മണിലാൽ, ടി.എം. ഗോപാലകൃഷ്ണൻ, എം. ഓനപ്പൻ (കൺവീനർമാർ) യോഗത്തിൽ പരിഷത്ത് ജില്ലാ പ്രസിഡന്റ് സി.ഡി. അഗസ്റ്റിൻ, വിനു സക്കറിയ, പി.കെ. സുധാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.