ഇടുക്കി : ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ രാത്രികാല അടിയന്തര മൃഗചികിത്സ സേവനം ലഭ്യമാക്കുന്നതിന് ദിവസവേതന അടിസ്ഥാനത്തിൽ വെറ്ററിനറി സർവീസ് പ്രൊവൈഡർമാരുടെ കരാർനിയമനം നടത്തുന്നു. 90-ദിവസത്തേക്കാണ് നിയമനം.

രാത്രികാല സേവനത്തിന് താത്‌പര്യമുള്ള കേരള സംസ്ഥാന വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ നേടിയിട്ടുള്ള വെറ്ററിനറി ബിരുദധാരികൾ 17-ന് രാവിലെ 11- ന് മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖത്തിനെത്തണം. വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തിൽ വെറ്ററിനറി ഡോക്ടറുടെ തസ്തികയിലേയ്ക്ക് റിട്ടയേർഡ്‌ വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും.